KOYILANDY DIARY.COM

The Perfect News Portal

പട്ടാപകല്‍ വീട്ടില്‍ മോഷണം 17 പവന്‍ കവര്‍ന്നു

കൊയിലാണ്ടി> കുറുവങ്ങാട് പാവുവയല്‍ പുതുവയല്‍കുനി ശ്രീരാഗം ശ്രീജിത്തിന്റെ വീട്ടില്‍ മോഷണം നടന്നു. ഇന്ന് പകല്‍ 11 മണിക്ക് വീട്ടമ്മ വീട്ടിലുള്ള സമയത്താണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 17 പവന്‍ സ്വര്‍ണ്ണാഭരണം അടങ്ങിയ സ്യൂട്ട്‌കേസാണ് മോഷണം പോയത്. സംഭവം നടന്ന ഉടന്‍ കൊയിലാണ്ടി പോലീാസും ഡോഗ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ. സത്യനും മറ്റ് ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചു.

Share news