പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി യുവാവ് മരിച്ചു

ചെന്നൈ: പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. സോഫ് റ്റ് വെയര്‍ പ്രൊഫഷണല്‍ സി. ശിവപ്രകാശം(40) ആണ് പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടത്. ചെന്നൈ ബൈപ്പാസിനടുത്തുള്ള ഗ്രാമത്തിലെ സ്വന്തം ഭൂമി സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു പിതാവും മകനും.
യാത്രക്കിടയില്‍ പട്ടത്തിന്റെ നൂല് ശിവപ്രകാശിന്റെ കഴുത്തില്‍ കുടുങ്ങി. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ് ടപ്പെട്ട് ശിവപ്രകാശവും പിതാവും ബൈക്കില്‍ നിന്നും തെറിച്ചുവീണു. സംഭവസ്ഥലത്ത് വച്ച് തന്നെ ശിവപ്രകാശം മരിച്ചു. പരിക്കേറ്റ പിതാവ് ചന്ദ്രശേഖര്‍ (73) ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടം പറത്തല്‍ മൂലം ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് പോലീസ് ഇതില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ പന്തയം വച്ച് ആരോ നടത്തിയ പട്ടം പറത്തലാണ് അപകടം ഉണ്ടാവാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. പട്ടം പറത്തല്‍ കൂടാതെ പന്തയം വച്ച് ബൈക്ക്, ഓട്ടോറിക്ഷാ മത്സരങ്ങള്‍ നടത്തുന്ന പല സംഘങ്ങളും സജീവമായുള്ള പ്രദേശമാണ് ചെന്നൈ ബൈപ്പാസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

