പച്ചക്കറിവിത്ത് വിതരണം ചെയ്തു

ബാലുശ്ശേരി: ഉണ്ണികുളം ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.സജീവന് അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ മുഹമ്മദ് ഇക്ബാല്‍, അസി. കൃഷി ഓഫീസര്‍ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എന്‍.രാജീവന് എന്നിവര്‍ സംസാരിച്ചു. പി.ടി.എ യുടെ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പി.വി.ഗണേശന് നൽകി. പ്രധാന അദ്ധ്യാപകന് മുഹമ്മദ് ഇക്ബാല്‍ സ്വാഗതവും, ശ്രീഹരി നന്ദിയും പറഞ്ഞു.

