നേതാജി പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

കൊയിലാണ്ടി: ചേലിയ സുഭാഷ് ചന്ദ്രബോസ് ഗ്രന്ഥാലയം ഈ വർഷം ഏർപ്പെടുത്തിയ നേതാജി പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. നേതാജി ചന്ദ്രബോസിനെ കുറിച്ചുള്ള സമഗ്ര പഠന പ്രബന്ധത്തിനാണ് പുരസ്കാരം. 2000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പേജിൽ കുറയാത്ത മൗലിക രചനയായിരിക്കണം. എല്ലാ അറിവുകളും, കംമ്പ്യൂട്ടർ ഉൾപ്പെടെ ഉപയോഗപ്പെടുത്താം.
പ്രിന്റൗട്ടുകളും, ഫോട്ടോകളും അറ്റാച്ച് ചെയ്യാം. കൊയിലാണ്ടി താലൂക്കിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുക. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ കൺവീനർ, നേതാജി പുരസ്കാകാര നിർണയ സമിതി, സുഭാഷ് ചന്ദ്ര ബോസ് ഗ്രന്ഥാലയം, ചേലിയ പി.ഒ., കൊയിലാണ്ടി.673306 എന്ന വിലാസത്തിൽ 2019 ജനുവരി10 നു മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്.9947 319681 ,75599 87033 നമ്പറിൽ ബന്ധപ്പെടണം.

