നെഹ്രുട്രോഫി വളളംകളിക്കുള്ള പരിശീലനത്തില്‍ പൊലീസ് ടീം

നെഹ്രുട്രോഫിക്കായുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ കേരള പോലീസ് ടീം. ഇതിനായി കരുവാറ്റയില്‍ കഠിന പരീലനത്തിലാണ് ടീമംഗങ്ങള്‍. ഇതാദ്യമായാണ് കേരള പൊലീസ് മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്.
ഫുട് ബോളിലും, വോളിബോളിലും അടക്കം തങ്ങളുടെ ശക്തി തെളിയിച്ച കേരള പോലീസ് ഇത്തവണ വള്ളംകളിയിലും പോലീസ് ടീമിന്റെ ശക്തി തെളിയിക്കാനുള്ള പരിശീലനത്തിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 140 പേരാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നേവിയുടെയും, സര്വ്വിസസ്സിന്റെയും ടീമുകള്‍ മത്സര രംഗത്ത് സജീവമായിരുന്നു ഇതാദ്യമായാണ് കേരള പോലീസ് മത്സരങ്ങള്‍ക്കായ് തുഴയേന്തുന്നത്.

നിരവധി തവണ ടീമുകളെ വള്ളംകളികള്ക്കായ് പരിശീലിപ്പിച്ചിട്ടുള്ള പോലിസ് സേനയിലെ തന്ന സുനിലാണ് ടീമിന്റെ പരിശീലകന്. ആഭ്യന്തര വകുപ്പിന്റെയും, ഡിജിപിയുടേയും പൂര്‍ണ്ണ പിന്തുണയാണ് ടീമിനുള്ളതെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. നെഹ്രുട്രോഫിയടക്കമുള്ള മത്സരങ്ങള്‍ക്കായ് പരിശീലിക്കുകയാണ് കേരള പോലീസ് ടീം. ദേശീയ തലത്തില്‍ തന്നെ കേരള പോലീസിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഈ തുഴച്ചില്‍ മത്സരങ്ങള്‍.

