KOYILANDY DIARY.COM

The Perfect News Portal

നൂതനമായ ബ്രാന്‍ഡഡ് ഇന്റീരിയറുകള്‍ രംഗത്തവതരിപ്പിച്ചു

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാന്‍ഡഡ് ഇന്റീരിയറുകള്‍ രംഗത്തവതരിപ്പിച്ചു. വീടുകള്‍ക്കും ജോലി സ്ഥലത്തിനും അനുയോജ്യമാകും വിധത്തില്‍ അവരവരുടെ താല്‍പര്യാനുസരണം സജ്ജീകരിക്കാനുതകുന്ന രൂപ കല്‍പനയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിയാണ് ന്യൂക്ലിയസ് ഇന്‍സൈഡ്സ് അവതരിപ്പിച്ചത്.

മാനേജിംഗ് ഡയറക്ടര്‍ എന്‍.പി.നിഷാദ്, ഡയറക്ടര്‍മാരായ എന്‍.പി.നൗഷാദ്, എന്‍.പിനാഷിദ്, അബ്ദുള്‍ നാസര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമായും നാല് പേരുകളിലാണ് ഇന്റീരിയര്‍ ഡിസൈനുകള്‍ ന്യൂക്ലിയസ് അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്കൃതവും കാലികവും ആധുനികവുമായ രൂപകല്‍പനയിലുള്ള അ ലാമോഡ്, തടി ഉപയോഗിച്ച്‌ പരമ്പരാഗതരീതിയിലുള്ള പെരുന്തച്ചന്‍, ആഡംബരസമൃദ്ധമായ ക്ലാസിക് അറബിക് ഇന്റീരിയറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട താസ്മിം, വ്യക്തിപരമായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന എക്ലെറ്റിക്കോ എന്നിവയാണ് അവ. സ്വന്തം ഫാക്ടറിയില്‍ ഇറക്കുമതി ചെയ്ത ഉപകരണങ്ങളുപയോഗിച്ച്‌ വിദഗ്ദ്ധരായ തൊഴിലാളികളാണ് ഇവയെല്ലാം തയ്യാറാക്കുന്നത്.

ഭാവിസാധ്യതകള്‍ മുില്‍ കണ്ടാണ് ന്യൂക്ലിയസ് ഇന്‍സൈഡ് നീങ്ങുത്. ലോകനിലവാരമുള്ള ഡിസൈനര്‍മാരുംഗുണനിലവാരം ഉറപ്പാക്കിയ ഉല്‍പങ്ങളും, ഉല്‍പങ്ങള്‍ക്കുള്ള ദീര്‍ഘകാല വാറന്റിയും, ബജറ്റിലൊതുങ്ങു കൂട്ടിച്ചേര്‍ക്കലുകളുമാണ് ന്യൂക്ലിയസ് ഇന്‍സൈഡിന്റെ പ്രത്യേകതകള്‍. ഉടമസ്ഥരുടെതാല്‍പര്യപ്രകാരം ബ്രാന്‍ഡഡ് ഉല്‍പങ്ങള്‍ ഉപയോഗിച്ചുള്ള ഇന്റീരിയര്‍രൂപകല്‍പന നിര്‍വ്വഹിക്കു അപൂര്‍വ്വം കമ്പനികളിലൊാണ് ന്യൂക്ലിയസ്. തങ്ങളുടെഎല്ലാഇന്റീരിയര്‍ ഡിസൈന്‍ പദ്ധതികള്‍ക്കും വാറന്റീ നല്‍കു കമ്പനി ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍സൗജന്യ വാറന്റികാലാവധി നീട്ടിക്കൊടുക്കുകയും ചെയ്യും. നാ’ട്ടിലേയും വിദേശത്തേയും ഡിസൈനര്‍മാരെ ഒരിടത്ത് കൊണ്ടുവന്ന ആദ്യ കമ്പനി കൂടിയാണ് ന്യൂക്ലിയസ് ഇന്‍സൈഡ്സ്. അതുകൊണ്ടുതന്നെ വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയര്‍ രൂപകല്‍പനയില്‍ പുതിയ കാലഘട്ടത്തിലെ രാജ്യാന്തര സാങ്കേതികവിദ്യകളും ആശയങ്ങളും ഉപയോഗപ്പെടുത്താനും ഇവര്‍ക്കു സാധിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *