നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു. തലക്കുളത്തൂർ പുറക്കാട്ടിരി ഒറ്റക്കണ്ടത്തിൽ പ്രമോദിന്റെ മകൻ പ്രണവ് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് നാട്ടുകാർ ലോറിക്ക് തീവച്ചു. ലോറിയുടെ കാബിൻ ഭാഗികമായി കത്തി. കൊയിലാണ്ടി പോലീസ്, ഹൈവെ പെട്രോൾ തുടങ്ങിയവർ സ്ഥലത്തെത്തി. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്‌സും എത്തിയിരുന്നു.

