നിലക്കലില്‍ വീണ്ടും പ്രതിഷേധക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നു

നിലക്കലില്‍ വീണ്ടും പ്രതിഷേധക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. വാഹനങ്ങള്‍ തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു. സ്ഥലം പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതിനിടെശബരിമലയില് ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനം തിട്ട ബസ്സ്റ്റാന്റില് തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് തടഞ്ഞത്. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ലിബി വ്യക്തമാക്കി. നിലവില്‍ പൊലീസ് സംരക്ഷ ണത്തിലാണ് ലിബി.
വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിന് ശ്രമിക്കുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധക്കാകരുടെ പക്ഷം. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലക്കലും പമ്ബയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സമരം നടത്തുന്ന പ്രതിഷേധക്കാരുടെ സമരപ്പന്തല്പൊലീസ് രാവിലെയോടെയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. നിലക്കലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

