നിയമസഭാ നടുത്തളത്തില്‍ പ്രതിപക്ഷം കയ്യാങ്കളി നടത്തിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം> നിയമസഭാ നടുത്തളത്തില്‍ പ്രതിപക്ഷം കയ്യാങ്കളി നടത്തിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം രാവിലെ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ച് സഭയില്‍ ബഹളം തുടങ്ങി. ചര്‍ച്ചക്ക് അവസരമുള്ളപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചോദിച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് ബാനര്‍ ഉയര്‍ത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഡയസിലേക്ക് ചവുട്ടി കയറാനും ശ്രമിച്ചു.
ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷം ബഹളം തുടരുകയാണ്. ഐ സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തുമാണ് ഡയസിലേക്ക് ചവുട്ടികയറാന് ശ്രമിച്ചത്. ഇതോടെ നടുത്തളത്തില്‍ കയ്യാങ്കളിയായി . ബഹളം തുടര്‍ന്നപ്പോള്‍ ഈ വിധത്തില്‍ സഭ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സഭ നിര്ത്തിവെയ്ക്കുയാണെന്നും സ്പീക്കര്‍ അറിയിച്ചു.

പ്രതിപക്ഷ ബഹളം വകവെയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. പ്രതിപക്ഷം സംഘര്‍ഷത്തിന് ശ്രമിച്ചവേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ സീറ്റ് വിട്ട് പ്രതിപക്ഷം സംഘര്‍ഷത്തിന് ശ്രമിച്ചവേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ സീറ്റ് വിട്ട് ഇറങ്ങിയുമില്ല.

നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്യതിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി സഭ അലങ്കോലപ്പെടുത്താനാണ് നീക്കം.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സഭ അലങ്കോലപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടത്.ഇന്നലെ സഭ ചേര്‍ന്നുവെങ്കിലും അന്തരിച്ച എംഎല്‍എ പി വി അബ്ദുള്‍ റസാക്കിന് ആദരാജ്ഞലിയര്‍പ്പിച്ച് പിരിയുകയായിരുന്നു.

