നിയമസഭയിലെ കയ്യാങ്കളി: ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ എഫ്.ഐ.ആര്

ബജറ്റ് ദിവസം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. വി.ശിവന് കുട്ടി, ഇ.പി ജയരാജന്, കെ.അജിത്. കെ.ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്തതടക്കം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചൂവെന്നാണ് കേസ്. ഈ ആറ് എം.എല്‍.എമാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമവകുപ്പ് സര്‍ക്കാറിനെ അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

