നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു

കുന്ദമംഗലം: നിയന്ത്രണം വിട്ട കാർ വീട്ടുമതിൽ തകർത്തു. ഇന്നലെ രാവിലെ 9നാണ് സംഭവം. വയനാട് റോഡിലെ പന്തീർപാടം ബസ്സ് സ്റ്റോപ്പിന് സമീപത്തുള്ള ഗണേഷൻ വൈദ്യരുടെ വീടിന്റെ ചുറ്റ് മതിലാണ് തകർത്തത്. കാർ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഞായറാഴ്ച രാവിലെയായതിനാൽ ആ ഭാഗത്ത് വിദ്യാർത്ഥികളോ മറ്റ് കാൽനട യാത്രക്കാരോ ഉണ്ടായിരുന്നില്ല. അതിനാൽ വൻദുരന്തം ഒഴിവായി.
