നിയന്ത്രണം വിട്ട കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോടിനു സമീപം ചിട്ടിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.ഇന്നു രാവിലെ ആറുമണിയോടെയാണ് അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ള നിറത്തിലുള്ള മാരുതി കാര്‍ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
