നിപ വൈറസ്: വ്യാജസന്ദേശം പ്രചരിപ്പിച്ച കേസില്‍ 12 പേര് അറസ്റ്റില്‍

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് രണ്ട് കേസുകളിലായി പന്ത്രണ്ടുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസില്‍ എട്ടുപേരും നല്ലളം പോലീസില്‍ നാലുപേരുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഹൈലെറ്റ് മാളിലെ സെക്യൂരിറ്റി ജീവനക്കാരന് നിപ വൈറസ് ബാധിച്ചെന്ന തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ചെറുവാടി കളത്തില്‍ ഫസലുദ്ദീന്‍ (27), വേലിപ്പുറത്ത് രജീഷ് (29), വാലില്ലാപ്പുഴ സ്വദേശി മുഹമ്മദ് ഷഫീല്‍ (23), കൊമ്മേരി സ്വദേശി രഞ്ജിത്ത് (35) എന്നിവരെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.

വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഫറോക്ക് സ്വദേശി കെ. അബ്ദുള്‍ അസീസ് (60), മടവൂര്‍ സ്വദേശികളായ എം.ബി. സെബിന് (24), ടി.എം. അന്‍ഷാജ് (33), പി.എ. ഷിഹാബ് (37), മൂവാറ്റുപുഴ സ്വദേശികളായ വി.എം.

അന്‍സാര്‍ (40), മുഹമ്മദ് ബിന്‍ അഹമ്മദ് (27), നജ്മുദ്ദീന് സാഖിബ് (21), കെ.കെ. മുഫീദ് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

