നാളെ 1 മണി മുതൽ കൊയിലാണ്ടിയിൽ ഗാതാഗത ക്രമീകരണം

കൊയിലാണ്ടി: സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും വളണ്ടിയർ മാർച്ചും നടക്കുതിനാൽ 2018 ജനുവരി 4-ന് ഉച്ചയ്ക്ക് 1 മണി മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തെക്ക് നിന്ന് വരു ദീർഘദൂര ബസ്സുകളും വാഹനങ്ങളും പാവങ്ങാട്, ഉള്ള്യേരി, പയ്യോളി വഴിയും, വടക്കുനിന്ന് വരുന്ന ദീർഘദൂര ബസ്സുകളും വാഹനങ്ങളും പയ്യോളി, ഉള്ള്യേരി, പാവങ്ങാട് വഴിയും പോവേണ്ടതാണ്.
വടകര, കൊയിലാണ്ടി ബസ്സുകൾ കൊല്ലം ചിറയ്ക്ക് സമീപത്തുനിന്നും തിരിച്ചു പോവണം. കോഴിക്കോട്, കൊയിലാണ്ടി ബസ്സുകൾ പൊയിൽക്കാവ് ടൗണിൽ നിന്നും തിരിച്ചുപോവണം. താമരശ്ശേരി, ബാലുശ്ശേരി ബസ്സുകൾ കോതമംഗലം ജി.എൽ.പി സ്കൂളിന് സമീപത്ത് യാത്ര അവസാനിപ്പിക്കണം. പേരാമ്പ്ര അരിക്കുളം ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ റെയിൽവെ സ്റ്റേഷന് കിഴക്ക് വശം യാത്ര അവസാനിപ്പിക്കേണ്ടതാണ്.

റാലിയിൽ പങ്കെടുക്കുവാൻ ബഹുജനങ്ങളുമായി വരുന്ന വാഹനങ്ങൾ പഴയ ബസ് സ്റ്റാന്റിന് സമീപം ആളുകളെ ഇറക്കി പുതിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്യണം. ഫറോക്ക്, കോഴിക്കോട് സൗത്ത്, കോഴിക്കോട് ടൗൺ, കോഴിക്കോട് നോർത്ത്, കക്കോടി, കുന്ദമംഗലം, താമരശ്ശേരി, തിരുവമ്പാടി, ബാലുശ്ശേരി, കൊയിലാണ്ടി ഏരിയകളിൽ നിന്ന് റെഡ് വളണ്ടിയർമാരുമായി വരുന്ന വാഹനങ്ങൾ ചെങ്ങോട്ടുകാവ് ഫ്ളൈ ഓവറിന് വടക്കുഭാഗത്ത് വളണ്ടിയർമാരെ ഇറക്കി വാഹനങ്ങൾ ഫ്ളൈ ഓവറിന്റെ തെക്കുഭാഗം പാർക്ക് ചെയ്യണം.

പേരാമ്പ്ര, കുുമ്മൽ, നാദാപുരം, പയ്യോളി, വടകര, ഒഞ്ചിയം ഏരിയകളിൽ നിന്ന് റെഡ് വളണ്ടിയർമാരുമായി വരുന്ന വാഹനങ്ങൾ കൊല്ലം പെട്രോൾ പമ്പിന് സമീപം വളണ്ടിയർമാരെ ഇറക്കി തെക്ക് ഭാഗത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

