നായാടന്‍പുഴ പുനര്‍ജ്ജീവിപ്പിക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയി ല്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനിറങ്ങി. മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചല്ലിയില്‍ തോട് നിര്‍മ്മിച്ചതോടെ നായാടന്‍പുഴ പുനര്ജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനുവേണ്ട സത്വരനടപടികള്‍ കൈക്കൊള്ളുമെന്നും ചെറോല്പുഴ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ദാസന് എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലന് നായര്‍, പഞ്ചായത്തംഗം പി.ലത, എ.ആര്. ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റ് ബാബുറോയി, കൊയിലാണ്ടി ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ സി.പി. ആനന്ദന്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പ്.ഭാസ്കരന്, കൊയിലാണ്ടി ലീഡിങ്ങ് ഫയര്മാന് കെ. പ്രദീപന്, സി.അശ്വനീദേവ് എന്നിവര്‍ സംസാരിച്ചു.
