നരേന്ദ്രമോഡിയെ പ്രതീകാത്മകമായി തൂക്കിലേറ്റി

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. സെൻട്രൽ, സൗത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. നോട്ട് പ്രതിസന്ധി 50 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് അവസാനമായി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങൾളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് നടന്ന ക്യാമ്പയിൻ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ബജറ്റ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ മുൻകൂട്ടി പരാമർശിച്ച് അൻപതാംദിവസം മോദി നടത്തിയ പ്രസംഗത്തിലൂടെ രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കിയിരിക്കുകയാണെന്ന് ലിജീഷ് പറഞ്ഞു. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് കേന്ദ്രീകരിക്കുകയായിരുന്നു.
സമരത്തിന് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി. എം. അനൂപ്, മേഖലാ സെക്രട്ടറി പി. കെ. രാഗേഷ്, പ്രസിഡണ്ട് ഡി. ലിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
