നരിപ്പറ്റ ആര്.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിൽ കൂണ്‍കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്

കുറ്റ്യാടി: നരിപ്പറ്റ ആര്.എന്‍.എം. ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ജൈവ കൂണ്‍കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കൃഷി ഓഫീസറുമായ ചാരുഷ ചന്ദ്രന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ചന്ദ്രന് അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപകന് രാധാകൃഷണന്, അനില്‍ ടി.പി. വിശ്വനാഥന്, സനിത്ത് വാഴയി എന്നിവര്‍ സംസാരിച്ചു.
