നടേരി കുതിരക്കുടയില് ഭഗവതികണ്ടി ക്ഷേത്രത്തില്‍ കട്ടിളവെപ്പ് കര്‍മ്മം നടന്നു

കൊയിലാണ്ടി: നടേരി കുതിരക്കുടയില് ഭഗവതികണ്ടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു. ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മുഴിപ്പുറം കൊരട്ടോല്‍ ശങ്കരനാചാരി കട്ടിള വെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.
ക്ഷേത്രം പ്രസിഡണ്ട് ഭഗവതികണ്ടി രാമന് നായര്‍, സെക്രട്ടറി ഭഗവതികണ്ടി ശ്രീധരന് നായര്‍, ക്ഷേത്രം ശില്‍പ്പി രതീശന് നരക്കോട്, മേല്‍ശാന്തി കേശ്ശേരി ഇല്ലത്ത് ശങ്കരന് നമ്പൂതിരി, പുത്തൂര്‍താഴ ഗംഗാധരന് എന്നിവര്‍ നേതൃത്വം നല്കി.
