നടേരി അർബർ ഹെൽത്ത് സെൻ്ററിൻ്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭക്ക് കീഴിലുള്ള ഏക അർബൻ ഹെൽത്ത് സെൻ്ററായ നടേരി അർബൻ ഹെൽത്ത് സെൻ്റർ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ. എം.എൽ.എ നിർവ്വഹിച്ചു. ഹെൽത്ത് സെൻ്ററിൻ്റെ ജീർണ്ണിച്ച കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുക. എം.എൽ.എ യുടെ 2016 – 17 വർഷത്തെ ആസ്തി വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള സർക്കാർ അനുമതി ലഭ്യമാവാൻ ഉണ്ടായ കാലതാമസമായിരുന്നു പദ്ധതി വൈകാൻ കാരണം. ഇപ്പോൾ എല്ലാ തടസ്സങ്ങളും നീങ്ങി പ്രവൃത്തി കരാറിലായിക്കഴിഞ്ഞു. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതുൾപ്പെടെയുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാമാരായ വി. സുന്ദരൻ മാസ്റ്റർ, എൻ.കെ. ഭാസ്കരൻ, കൌൺസിലർമാരായ ആർ. കെ. ചന്ദ്രൻ, ലത. കെ., സീന എൻ.എസ്, ജയ. കെ.എം എന്നിവരും പി.വി.മാധവൻ, ആർ.കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു. കൗൺസിലർ വി.കെ. അജിത സ്വാഗതം പറഞ്ഞു.

