KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ സൗത്ത് എൽ. പി സ്‌ക്കൂളിൽ അങ്കണവാടി കലോത്സവം നടത്തി

കൊയിലാണ്ടി> നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിങ്ങിണിക്കൂട്ടം അംഗൻവാടി മേഖലാ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ യു. കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. ഇ. കെ. ഷാജീവ്, രാജൻ നടുവത്തൂർ, ബി. ഉണ്ണികൃഷ്ണൻ, കെ. ഹരിനാരായണൻ, ഇ. വിശ്വനാഥൻ കെ. കെ. ദാസൻ, ടി. കെ. വിജയൻ, ശ്രീനി നടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഒ. കെ. കുമാരൻ സമ്മാനദാനം നടത്തി.

Share news