നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപ്പഞ്ചായത്തൊരുക്കിയ ബസ് കാത്തിരിപ്പുകേന്ദ്രം പുരുഷന് കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് കുപ്പികള്‍ വേര്‍തിരിച്ച് മാറ്റുന്നതിന് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച മെറ്റല്‍ ബിന്നിന്റെ ഉദ്ഘാടനവും വീടുകളിലേക്ക് നല്കുന്ന തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി. അച്യുതന്, ലത നള്ളിയില്‍, ടി.വി. സുധാകരന്, കെ.കെ. സൗദ, സി. കൃഷ്ണദാസ്, സി.കെ. ബാലകൃഷ്ണന്, ഗീത ചോലയില്‍, സി.എം. ശ്രീധരന്, അഷ്റഫ് പുതിയപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Advertisements

