നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന് പുതിയ അഭിഭാഷകന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന് പുതിയ അഭിഭാഷകന്. ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞു പുതിയ അഭിഭാഷകന് വക്കാലത്ത് നല്‍കണം എന്ന സുനില്‍ കുമാറിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.
അതേസമയം, സുനില്‍ കുമാറിന്റെ വക്കാലത്ത് ഒഴിയാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ആളൂര്‍ പറഞ്ഞിരുന്നു. കേസ് തുടര്‍ന്ന് നടത്താനാവില്ലെന്നും സുനില്‍ ആരുടെയോ സ്വാധിനത്തിനു വഴങ്ങിയാതായി സംശയം ഉണ്ടെന്നും ആളൂര്‍ പറഞ്ഞിരുന്നു.




