നഗരസഭ കണ്ണ് തുറന്നു : പഴയ സ്റ്റാന്റിൽ കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്തു

കൊയിലാണ്ടി: നഗരസഭയിൽ പഴയ സ്റ്റാന്റിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അധികൃതർ എടുത്തു മാറ്റി. മാലിന്യങ്ങൾ കൂട്ടിയിട്ട നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നഗരസഭയെ ഹരിത നഗരമായി പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് മാലിന്യങ്ങൾ നീക്കിയത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകുടി കിടക്കുന്നുണ്ട്. ഇതിനെതിരെ യു.ഡി.എഫും, ബി.ജെ.പി.യും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹരിത നഗര പ്രഖ്യാപനത്തിൽ നിന്ന് യു.ഡി.എഫ്. വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

