യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു
കൊയിലാണ്ടി: നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി യുടെ വീട്ടിൽ കരണ്ട് ബില്ല് അടച്ചില്ല എന്നു പറഞ്ഞു ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരൻ എം ഷാജി. കരണ്ട് ബില്ല് ഓൺലൈനായി രാവിലെ അടച്ചതാണെന്ന് രജീഷിന്റെ ഭാര്യ പറഞ്ഞിട്ടും ഭാര്യയോടും മകനോടും അപമര്യാദയായി പെരുമാറുകയും ഇത് അറിഞ്ഞു വന്ന കൗൺസിലർ രജീഷ്നെ അധിക്ഷേപിക്കുകയും. ഉടായിപ്പ് കളിക്കേണ്ട എന്ന് അവിടെ കൂടിയ ആളുകളുടെ മുൻപിൽ അവഹേളിക്കുകയും ചെയ്ത നടപടിയിൽ കൊയിലാണ്ടി നഗരസഭ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

കെഎസ്ഇബി ജീവനക്കാരുടെ ഇത്തരം നിലപാടുകൾ പ്രതിഷേധാർഹമാണെന്നും യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. നഗരസഭാ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി. മനോജ് പയറ്റുവളപ്പിൽ, എ അസീസ്, നജീബ് കെ എം. ഫക്രുദീൻ മാസ്റ്റർ, ഫാസിൽ നടേരി, വത്സരാജ് കേളോത്ത്, ഷീബ അരീക്കൽ, കെ ടി ബി റഹ്മത്ത്. ദൃശ്യ, ജിഷ പുതിയേടത്ത്, സുമതി, ഷൈലജ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.


