KOYILANDY DIARY.COM

The Perfect News Portal

ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.

കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.

കായികമേള ഏറ്റെടുക്കാന്‍ കേരളം സജ്ജമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഔദ്യോഗികപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അടുത്തിടെ മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒളിമ്പ്യന്‍ അബ്ദു റഹിമാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കാണ് കോഴിക്കോടിന് കരുത്താകുന്നത്. താമസം അടക്കമുള്ള അനുബന്ധസൗകര്യങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു.

Share news
error: Content is protected !!