ദേശീയ പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി 6 പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടി വാഹനങ്ങൾ കൂട്ടയിടിച്ചു. രണ്ട് കാറുകളും, ടിപ്പർ ലോറിയും. മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. ഏതാനും പേർക്ക് പരുക്ക്. കൂട്ടിയിടിയെ തുടർന്ന് ഗതാഗത സ്തംഭിച്ചു. ഇന്നു കാലത്ത് 9 മണിയോടെ മൂടാടി പാലക്കുളത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് കുതിച്ചെത്തി ഗതാഗത തടസ്സങ്ങൾ നീക്കി.
ട്രിച്ചിയിൽ നിന്നും തലശ്ശേരിയിലെക്ക് പോകുന്ന ലോറിയും, കണ്ണൂരിൽ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന ഇന്നോവ കാറും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറിയിലിടിച്ച് കാർ പൂർണ്ണമായും തകർന്നു. കാർയാത്ര കാർക്ക് നിസ്സാരമായ പരിക്ക് പറ്റി.

