ദേശീയ പണിമുടക്ക് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകി

കൊയിലാണ്ടി: ദേശീയ പണിമുടക്കിന്റെ മുന്നോടിയായി തൊഴിലാളി സംഘടനകൾ അധികാരികൾക്ക്
നോട്ടീസ് നൽകി. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾതിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടി തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി.
ആക്ഷൻകൗൺസിലിൻ്റെയും, സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും താലൂക്ക് കേന്ദ്രത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തിയാണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. മിനിസിവിൽസ്റ്റേഷൻ നടന്ന പരിപാടി കെജിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ രാജൻ ഉദ്ഘാടം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് സംസാരിച്ചു

