ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ആധാര്‍ സീഡിങ്ങില്‍ മികച്ച പ്രകടനത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിലെ മികവിന് തൃശൂര്‍ ജില്ലയും മികച്ച പദ്ധതിനിര്‍വഹണത്തിന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ളോക്കിലെ വിയ്യപുരം പഞ്ചായത്തും പുരസ്കാരം നേടി.
നഗരവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ പുരസ്കാരങ്ങള്‍ വിതരണംചെയ്തു. സംസ്ഥാനത്തിനുള്ള പുരസ്കാരം ഗ്രാമവികസന കമീഷണര്‍ ബി എസ് തിരുമേനിയും ജില്ലാ പുരസ്കാരം തൃശൂര്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിനോദിനിയും പഞ്ചായത്തിനുള്ള പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കുമാറും ഏറ്റുവാങ്ങി.

