ദേശീയപാത ഉപരോധിച്ചു

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ചരിത്രകാരന് ഡോ.എം.ജി.എസ്. നാരായണന്, സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോ വാസു, സാഹിത്യകാരന് യു.കെ.കുമാരന്, ചലച്ചിത്രസംവിധായകന്‍ വി.എം.വിനു തുടങ്ങിയവരുള്‍പ്പെടെ നാനൂറോളം പേരെ അറസ്റ്റുചെയ്തു.
കോഴിക്കോട് -വയനാട് റോഡില്‍ മലാപ്പറമ്പ് ജങ്ഷനിലാണ് വാഹനങ്ങള്‍ തടഞ്ഞത്. ഉപരോധത്തെത്തുടര്‍ന്ന് പോലീസ് ഒരു മണിക്കൂറോളം വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉപരോധത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്തു നീക്കിയശേഷമാണ് ഗതാഗതതടസ്സം നീങ്ങിയത്.

സ്ത്രീകളടക്കമുള്ള സമരക്കാര്‍ മലാപ്പറമ്പ് ജങ്ഷന് ചുറ്റി പ്രകടനം നടത്തിയശേഷമാണ് ഉപരോധസമരം തുടങ്ങിയത്. ഡോ. പി.എ. ലളിത ഉദ്ഘാടനം ചെയ്തു. തായാട്ട് ബാലന് അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ.എം.ജി.എസ്. നാരായണന്, ഡോ.എം.കെ. മുനീര്‍ എം.എല്‍.എ., ഗ്രോ വാസു, യു.കെ. കുമാരന്, വി.എം. വിനു, എം.ടി. പത്മ, ഫാദര്‍ പോള്‍, പി.എം. നിയാസ്, എം.പി. വാസുദേവന്‍, കെ.വി. സുബ്രഹ്മണ്യന്, എന്‍.വി. ബാബുരാജ്, അഷ്റഫ്, പി.ടി. ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു.

സി. ചേക്കുട്ടി ഹാജി, പ്രദീപ് മാമ്പറ്റ, കെ.വി. സുനില്‍കുമാര്‍, പി. സദാനന്ദന്, പി.എം. കോയ, ടി.ടി. നാസര്‍, എ.കെ. ശ്രീജന്, വിദ്യാ ബാലകൃഷ്ണന്, കെ.സി. ശോഭിത, സഹദേവന് മാവിളി തുടങ്ങിയവര്‍ നേതൃത്വം നല്കി.

റോഡ് വികസനത്തിന് നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ സമരം തുടരുമെന്ന് ഡോ.എം.ജി.എസ്. നാരായണന് പറഞ്ഞു. സമര രീതി മാറ്റണോ എന്നകാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
