ദേശീയപാതയോരത്തേക്ക് ചാഞ്ഞ തെങ്ങുകള്‍ ഭീഷണി ഉയര്‍ത്തുന്നു

കൊയിലാണ്ടി: ദേശീയപാതയോരത്ത് തെങ്ങുകള്‍ ഭീഷണി ഉയര്‍ത്തുന്നു. ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫിസിനു മുന്‍വശം റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ചാഞ്ഞാണ് തെങ്ങുകള്‍ നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ തെങ്ങ് കടപുഴകിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചിരുന്നു.
വര്‍ഷകാലത്ത് തെങ്ങുകള്‍ കടപുഴകി വീഴാനുള്ള സാധ്യത ഏറെയാണ്. ഓലകളും തേങ്ങകളും വീണ് വൈദ്യുതി ലൈനുകള്‍ തകരാറിലാവുന്നതും പതിവാണ്. താലൂക്ക് സഭയില്‍ ഈ കാര്യം പലതവണ ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ജൂണ്‍ 15ന് കൊയിലാണ്ടിയില്‍ നടന്ന അദാലത്തില്‍ കലക്ടര്‍ മുമ്ബാകെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്റത്തും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ഗീതാനന്ദനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സത്വര നടപടി എടുക്കാന്‍ ബന്ധപ്പെട്ടവരോട് കലക്ടര്‍ ഉത്തരവിട്ടിരുന്നു.

