KOYILANDY DIARY.COM

The Perfect News Portal

ദേശീയപാതയിലെ നന്തി ടോൾബൂത്ത് ഓർമ്മയിലേക്ക്..

കൊയിലാണ്ടി: ദേശീയ പാതയിൽ അലങ്കാരമായിരുന്ന നന്തി ടോൾ ബൂത്ത് ഓർമ്മയിലേക്ക്. അപകടങ്ങൾ പതിവായ ദേശീയ പാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കി തുടങ്ങി. ദേശീയപാത വിഭാഗം എക്സി.എ ഞ്ചീനിയർക്ക് കഴിഞ്ഞ മാസം പൊളിച്ചു നീക്കാൻ ആർ.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാൽ ദേശീയപാത വിഭാഗം ഒരു നടപടിയും എടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആർ.ഡി.ഒ. വി.പി.അബ്ദുറഹിമാൻ വീണ്ടും  ഉത്തരവിടുകയായിരുന്നു.  ഇതേ തുടർന്നാണ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 

രാത്രികാലങ്ങൾ ഇവിടെ നിരവധി അപകടങ്ങളും അപകട മരണവും സംഭവിച്ചിട്ടുണ്ട്. ടോൾ ബൂത്തിൻ്റെ ഇരുഭാഗത്തും ഹംബുകൾ ഉള്ളതും, റിഫ്ളക്ടറും, സൂചനാ ബോർഡുകളും ഇല്ലാതായതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ദിവസവും അപകടത്തിൽ പെടുന്നതും പതിവായരുന്നു. കഴിഞ്ഞ ദിവസമാണ് ഉപകരണങ്ങളുമായെത്തി ടോൾപൂത്ത് പൊളിച്ചുതുടങ്ങിയത്. നേരത്തെ നിരവധി സംഘടനകൾ ടോൾ ബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.

പകൽ സമയങ്ങളിൽ വാഹനങ്ങൾ വരിവരിയായി പോകുന്നതും ഗതാഗത തടസ്സം ഉണ്ടാകുന്നതും കണക്കിലെടുത്ത്  വൈകീട്ടുള്ള സമയങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്. 80 ശതമാനവും പൊളിച്ചു കഴിഞ്ഞ ടോൾബൂത്ത് ഇനി മണിക്കൂറുകൾക്കുള്ളിൽ ഓർമ്മയായി മാറും. 

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *