ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

തിരുവനന്തപുരം: മൂന്നാറില്‍ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.
എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീരാമിന് നിയമനം നല്‍കിയിരിക്കുന്നത്. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. യോഗത്തില്‍ റവന്യൂ മന്ത്രി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. സബ് കളക്ടര്‍ എന്ന നിലയില്‍ ഭൂമാഫിയയ്ക്കെതിരെ ശ്രീറാം സ്വീകരിച്ച നടപടികള്‍ ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.

