ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ കായികതാരങ്ങള്‍ ഒത്തുകൂടി

കോഴിക്കോട്: ട്രാക്കിലെ ഓര്‍മകള്‍ പങ്കുവെച്ച് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ കായികതാരങ്ങള്‍ ഒത്തുകൂടി. കോളേജിന്റെ തുടക്കം മുതല്‍ ദേവഗിരിയെ പ്രതിനിധീകരിച്ച് വിജയങ്ങള്‍ കൊയ്ത അത്ലറ്റുകളാണ് ഒത്തുചേര്‍ന്നത്.
സെന്റ് ജോഫ്സ് കോളേജ് അത്ലറ്റീസ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് കാമ്പസില്‍ നടന്ന പരിപാടി ഫാ. ജോസഫ് പൈകട ഉദ്ഘാടനം ചെയ്തു.
1971 മുതല്‍ 2016 വരെയുള്ള കായികതാരങ്ങളാണ് ഒത്തുചേര്‍ന്നത്. സ്പോര്‍ട്സ് ഹോസ്റ്റലിലെ ഭക്ഷണവും ഗ്രൗണ്ടിലും വിജയങ്ങളും പലരും ഓര്‍ത്തെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായികമേളയിലെ പി.ജെ. മാനുവലിന്റെ റെക്കോഡ് ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടില്ല എന്നത് കൗതുകമായി. ഇ.ജെ. ജേക്കബ്ബ്, എസ്. പഴനിയാപ്പിള്ള, എസ്.എസ്. കൈമള്‍ തുടങ്ങിയ കോച്ചുകളും ശിഷ്യരെ കാണാനെത്തിയിരുന്നു. സതീഷ് കുമാര്‍, സെബാസ്റ്റ്യന്‍ ജോര്‍ജ്, പി.എം. ആന്റണി തുടങ്ങിയ പ്രമുഖ കായിക താരങ്ങള്‍ പങ്കെടുത്തു.

