ദേവഗിരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂട് എന്ന പേരില്‍ സഹവാസ ക്യാമ്പ്

കോഴിക്കോട്: ദേവഗിരി എ.എല്‍.പി സ്കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂട് എന്ന പേരില്‍ സഹവാസ ക്യാമ്പ് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ തെളിയിക്കുന്നതിനുളള വേദിയായി ക്യാമ്പ് മാറി. നാടന്‍ പാട്ടും നാടകരചനയുമെല്ലാം ക്യാമ്പിന് നിറം പകര്‍ന്നു. ദേവഗിരിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുത്തു. അന്തര്‍ദേശീയ ജലഛായ ചിത്രകാരന് സദു അലിയൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സോണിയ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക മേരിക്കുട്ടി ജോസഫ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് വേങ്ങേരി നന്ദിയും പറഞ്ഞു. ക്യാമ്പ് ഇന്ന് അവസാനിക്കും.
