KOYILANDY DIARY.COM

The Perfect News Portal

ദുല്‍ക്കര്‍-അമല്‍ നീരദ് ടീം ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി

ദുല്‍ക്കര്‍-അമല്‍ നീരദ് ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം മേഖലകളില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയത്. മെക്സിക്കോയിലായിരുന്നു സിനിമയുടെ അവസാനഘട്ട ഷൂട്ടിങ്. സിനിമയുടെ പേര് ഇട്ടിട്ടില്ല. പാലാ രാമപുരം സ്വദേശിയായ അജി മാത്യുവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സം ഹീറോസ് ആര്‍ റിയല്‍ എന്നൊരു ടാഗ്ലൈനുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു സംഭവകഥയുടെ ഓര്‍മപ്പെടുത്തലാണു സിനിമയെന്നും അമല്‍ നീരദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമയെന്നു മാത്രം ഒറ്റവാചാകത്തില്‍, രഹസ്യംവിടാതെ അമല്‍ സൂചിപ്പിക്കുന്നു. ടെക്സസ് ആണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ പാവാടയുടെ കഥ ഷിബിന്റേതായിരുന്നു. ഷിബിന്‍ ആദ്യം പറഞ്ഞ കഥ തനിക്ക് കണക്ടു ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല എന്ന് അമല്‍ പറയുന്നു. എങ്കില്‍പ്പിന്നെ ഇതായാലോ എന്ന മുഖവുരയോടെ ഷിബിന്‍ ഒറ്റവാക്കില്‍ പറഞ്ഞ കഥ ഇഷ്ടപ്പെടുകയും ചെയ്തു. ആ വണ്‍ലൈന്‍ സ്റ്റോറിയാണു പിന്നീടു ചിത്രത്തിന്റെ തിരക്കഥയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിര്‍വഹിക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *