ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കേരള സര്‍ക്കാര്‍ കേരള റസ്ക്യു എന്ന വെബ്സൈറ്റ് ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.
സംഭാവന നല്കാന്, ഓരോ ജില്ലയിലെയും പ്രളയബാധിതര്‍ നേരിടുന്ന അത്യാവശ്യങ്ങള്‍, അടിയന്തര സഹായാഭ്യര്‍ത്ഥന, വോളന്റീയര്‍ ആകാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം, അധികൃതരുമായ.ി ബന്ധപ്പെടാനുള്ള സൗകര്യം തുടങ്ങിയവയും വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.

