ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: കനിവ് – ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
കൊയിലാണ്ടി: സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ മടി കാണിക്കുന്നതിനെതിരെ യുവാക്കളുടെ നേതൃത്യത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. അധ്യാപകനായ അച്ചൻ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയില്ലന്ന് കരുതി പിതാവിൻ്റെ ചെയിൻ സംഭാവന ചെയ്യുന്നതും സംഭവമറിഞ്ഞ പിതാവ് താൻ തലെന്നാൾ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയതായി അറിയിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
ഒപ്പം അച്ചനും മകനും ചേർന്ന് നാട് സാമ്പത്തിക പ്രതിസന്ധിയിലാണന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് സംഭാവന നൽകാനും അഭ്യർത്ഥിക്കുമ്പോൾ ചിത്രം അവസാനിക്കുന്നു. നാടകപ്രവർത്തകരായ എടത്തിൽ രവി, രാകേഷ് ആവണിയു. എം സത്യൻ തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറ ശിൽപ്പികൾ.
