KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു; നാല്‌ ബി.ജെ.പി. പ്രവർത്തകർ അറസ്‌റ്റില്‍

ഇരിങ്ങാലക്കുട: ബിജെപിക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു. പൊലീസില്‍ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പൊലീസ്‌ നടത്തിയ തെരച്ചിലില്‍ ബിജെപി ക്രിമിനലുകളായ നാലുപേരെ പിടികൂടി. എടതിരിഞ്ഞി എടച്ചാലി സാഗര്‍ (25), വിരുത്തിപറമ്ബില്‍ ശരത്കുമാര്‍ (22), കടവത്ത് ഋത്വിക് (20) പടിയൂര്‍ കുറ്റിച്ചിറ അഖില്‍ (20) എന്നിവരെയാണ് കാട്ടൂര്‍ സിഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിക്കണം: CITU ഏരിയാ സമ്മേളനം

എടതിരിഞ്ഞി എച്ച്‌ഡിപി സമാജം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കയറിയാണ്‌ ഇവര്‍ ബഹളം വച്ച്‌ ക്യാമ്പിലുള്ളവരെ ആക്രമിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എസ് സുധന്‍ പൊലീസില്‍ വിവരമറിയിച്ചതോടെ ബിജെപിസംഘം കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കഞ്ചാവ്‌ ലഹരിയിലാണ്‌ ഇവര്‍ ക്യാമ്പിലെത്തി ബഹളം വച്ചതെന്നും പറയുന്നു.

Advertisements

എസ്‌ഐ ബസന്ത്, പൊലീസുകരായ ശ്യാംകുമാര്‍, വിപിന്‍ദാസ്, നിഖില്‍ ജോണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

Share news

Leave a Reply

Your email address will not be published. Required fields are marked *