KOYILANDY DIARY.COM

The Perfect News Portal

തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടി : മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍  പറഞ്ഞു. സ്ഥലമില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും എത്രയും വേഗം ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് ലൈഫ് പാര്‍പ്പിട പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വെ നടപടികള്‍ സെപ്റ്റംബര്‍ 25 നകം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രിക്കു വേണ്ടി മന്ത്രി രവീന്ദ്രനാഥും ചോദ്യോത്തരവേളയില്‍ സഭയില്‍ വ്യക്തമാക്കി.

തോട്ടം തൊഴിലാളികളുടെ വീട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തോട്ടം തൊഴിലാളികളുടെ വീട് നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ഇ.എസ്.ബി ജിമോളുടെ ചോദ്യത്തിനു് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കാര്‍ഷിക ഡാറ്റാ ബാങ്കിലെ അപാകതകള്‍ പരിഹരിക്കാന്‍ ഒക്ടോബര്‍ 30 വരെ സമയം നല്‍കിയതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്‍ കെ ജയകുമാറിന് 14, 17643 രൂപയും പ്രസ് ഉപദേഷ്ടാവ് പ്രഭാവര്‍മ്മ ക്ക് 14,91430 രൂപയും ശ മ്പളയിനത്തില്‍ നല്‍കിയതായും മറ്റ് 4 ഉപദേഷ്ടാക്കള്‍ പ്രതിഫലമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശബരിനാഥിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

Advertisements

വിഴിഞ്ഞം പദ്ധതിക്കായി ഇതുവരെ 609 കോടി ചെലവഴിച്ചു. 2019 ഡിസം 5 ന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ 1 വര്‍ഷത്തിനിടെ പിഴയിനത്തില്‍ 84.8 കോടി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതായി ഗതാഗത മന്ത്രി സഭയെ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *