KOYILANDY DIARY.COM

The Perfect News Portal

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയ്ക്ക് മുന്നോടിയായി നടത്തിയ ആഗോള മാധ്യമസംഗമം കൊല്ലത്ത് ക്വയിലോണ്‍ ബീച്ച്‌ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാര്‍ത്ത വാര്‍ത്തയായി നല്‍കുന്ന സമീപനമാണ് വിദേശ മാധ്യമലോകത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ ഇവിടെ പൊതുവില്‍ ഈ രീതിയല്ല തുടരുന്നത്. വാര്‍ത്തയോട് നീതി കാണിക്കാനാണ് ശ്രമിക്കേണ്ടത്. വാര്‍ത്തകള്‍ കെട്ടിച്ചമച്ച്‌ നല്‍കുന്ന രീതിയാണ് പലപ്പോഴും കാണാനാകുന്നത്. അത്തരത്തിലുള്ള അനുഭവമാണ് കേരളത്തില്‍ നിന്ന് തനിക്കുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു

വിദേശ രാജ്യങ്ങളിലെ അനുഭവം ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരുമായി ഇത്തരം വേദികളിലൂടെ പങ്കിടാനാകും.അതുപോലെ നാടിന് ഗുണകരമാംവിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രവാസികളുടെ കൂട്ടായ്മ ഒരുക്കുന്നതിനാണ് ലോകകേരള സഭ രൂപീകരിക്കുന്നത്. സാങ്കേതികകാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള ഒട്ടേറെപ്പേര്‍ വിദേശത്തുണ്ട്. അവരുടെ അറിവും നിക്ഷേപവും ഇവടേക്ക് എത്തിച്ച്‌ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചുള്ള വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Advertisements

ലോക കേരളസഭയുടെ രേഖാപ്രകാശനവും ഇന്ത്യന്‍ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പരിശീലന പരിപാടിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. നാടിന്റെ പൊതുവികസനത്തിന് ഏറെ ഗുണകരമാണ് വിദേശമലയാളി മാധ്യമക്കൂട്ടായ്മയെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായി.

Share news

Leave a Reply

Your email address will not be published. Required fields are marked *