തെങ്ങ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി:’നന്തി പഴയ ടോൾ ബൂത്തിനു സമീപം ദേശീയ പാതയിൽ തെങ്ങ് കടപുഴകി വീണു. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി എസ്.എഫ്.ആർ.ഒ. സജി ചാക്കോയുടെ നേതൃത്വത്തിൽ അഗ്‌നിരക്ഷ സേനാംഗങ്ങൾ എത്തി ചെയിൻസോ ഉപയോഗിച്ച് തെങ്ങ് മുറിച്ചു മാറ്റി തടസ്സം നീക്കുകയുമായിരുന്നു.


മൂടാടി ടൌൺ മുതൽ പാലൂർ വരെയും വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സംഘവും സ്ഥലത്തുണ്ടായിരുന്നു. എഫ്.ആർ.ഒ.മാരായ കെ. ശ്രീകാന്ത് ബി. ഹേമന്ദ്, കെ. ഇർഷാദ്, കെ. വിജീഷ്, പി.വി. മനോജ് ഹോം ഗാർഡ് സത്യൻ തുടങ്ങിയവർ ദൗത്യത്തിൽ ഏർപ്പെട്ടു.


