തൃശൂരില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തൃശൂര്‍: കഞ്ചാവുമായി യുവാക്കളെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. 25 ഗ്രാം കഞ്ചാവ് സഹിതം മുരിയാട് കൊച്ചുപറമ്ബത്ത് വീട്ടില്‍ പ്രശാന്ത് (25) മുരിയാട് മധൂക്കര മുക്ക് വീട്ടില്‍ അജിത് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രശാന്തിനെ ആലത്തൂര്‍ മാടായിക്കോണം റോഡില്‍ നിന്നും അജിതിനെ ആനന്ദപുരം കോന്തിപുലം റോഡില്‍ നിന്നുമാണ് പിടികൂടിയത്.
ഇരുവരും സമാനമായ മറ്റ് കേസുകളില്‍ പ്രതികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് സി.ഐ കെ.കെ ഷിജില്‍ കുമാര്‍, ഉദ്യോഗസ്ഥരായ വിന്നി സിമേത്തി, ജയദേവന്, ഷൈജു, ഗോവിന്ദന്,ഡ്രൈവര്‍ ഷാജു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

