താലൂക്കാശുപത്രി കെട്ടിടം ഉടൻ തുറന്ന്പ്രവർത്തിപ്പിക്കണം

കൊയിലാണ്ടി: പകർച്ച വ്യാധികൾ വ്യാപകമാകുന്ന പനികാലത്ത് കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ജനതാദൾ (യു) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി. പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമാണ് ആശുപത്രി കെട്ടിടമെന്ന് അദ്ധേഹം പറഞ്ഞു.
ബാബു കൂളൂർ അദ്ധ്യക്ഷതവഹിച്ചു. എം. പി. ശിവാനന്ദൻ, യുവജനതാദൾ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, അഡ്വ: ആർ. എൽ. രഞ്ജിത്ത്, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പുനത്തിൽ ഗോപാലൻ, മധു കെ. കെ, രജീഷ് മാണിക്കേത്ത്, എം. പി. അജിത, പി. ടി. രാഘവൻ, വള്ളിൽ മോഹൻദാസ്, അഡ്വ: ടി. കെ. രാധാകൃഷ്ണൻ, ജയദേവൻ സി. കെ. പി. രാജൻ, കേളോത്ത് ബാലൻ, ഇ. സുകുമാരൻ, പി. പി. ശാന്ത എന്നിവർ സംസാരിച്ചു.

