തൂത്തുക്കുടി വെടിവയ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ വിജയ് എത്തി

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെന്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തമിഴ് നടന് വിജയ് സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയോടൊണ് 13 കുടുംബങ്ങളുടേയും വീട്ടില്‍ വിജയ് എത്തിയത്. ആരാധാകരേയും മാദ്ധ്യമങ്ങളേയും അറിയിക്കാതെ തികച്ചും രഹസ്യമായിട്ടായിരുന്നു വിജയുടെ സന്ദര്‍ശനം.
രാത്രി 12 മണിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും കൈമാറി. പുലര്‍ച്ചെ രണ്ടു മണിയോടെ അദ്ദേഹം മടങ്ങി. നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്ത്തിയചിത്രങ്ങള് വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയുടെ സന്ദശനത്തെ കുറിച്ചുള്ള വിവരം പുറത്തായത്.

നടന്മാരും രാഷ്ട്രീയ മേഖലയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്ന കമലഹാസനും രജനികാന്തും മരിച്ചവരുടെ ബന്ധുക്കളെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.

