KOYILANDY DIARY.COM

The Perfect News Portal

തീയെറ്ററില്‍ പീഡനം: പ്രതിയെ സഹായിച്ചെന്ന കെടി ജലീലിനെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേനസമ്ബൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥയാവുകയും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്ന കേരള പോലീസ് സേനയില്‍ കൈക്കൂലിയും സ്വജനപക്ഷപാതവും സാര്‍വ്വത്രികമായിരിക്കുകയാണ്.

സിനിമ തിയ്യേറ്ററില്‍ ബാലികയെ പീഢിപ്പിച്ച പ്രതിക്ക് മന്ത്രി കെടി ജലീല്‍ സഹായം ചെയ്തു എന്ന ആരോപണത്തെ സംബന്ധിച്ച്‌ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഷറഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, സമീര്‍ പറമ്ബത്ത്, കെ. ഹാരിസ്, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂര്‍. കെ.കെ. നവാസ്, കെ.ടി അഷറഫ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.കെ അഫ്‌സല്‍, എ.എം സനൗഫല്‍, അന്‍സാര്‍ മുണ്ടാട്ട്, വി.എം അന്‍സാര്‍, കെ.എ മാഹീന്‍, നിയാസ് റാവുത്തര്‍, റഫീഖ് ചാമക്കാല, എ. ഷാജഹാന്‍ , അഡ്വ. കാര്യറ നസീര്‍, എ. സദഖത്തുള്ള, ഡി. നൗഷാദ്, ഹാരിസ് കരമന, വി.എം റസാഖ്, സഹീര്‍ ഖരീം എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *