തിരുവനന്തപുരത്ത് RSS പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു: ഞായറാഴ്ച സംസ്ഥാനത്ത് ഹർത്താൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ശനിയാഴ്ച രാത്രി വെട്ടേറ്റ ആർ.എസ്.എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്. ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ച രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലതുകൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ (ഞായറാഴ്ച)
സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ബി.ജെ.പി. ആഹ്വാനം ചെയ്തു
സി.പി.എം പ്രവർത്തകരാണ് രാജേഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ആർ.എസ്.എസ് പ്രവർത്തകർ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

