തിരുവനന്തപുരത്ത് RSS അഴിഞ്ഞാട്ടം: കോടിയേരിയുടെ വീട് തകർത്തു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം. തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും വിടിന്റെ മുന്നില്‍ നിര്‍ത്തിയിച്ചിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. കുടുംബാംഗങ്ങല്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.
സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം ആറുപേര്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര് എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി പിഎം ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തിരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്. ആര്‍എസ്്എസ് ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോടിയേരി പറഞ്ഞു.

സിഐടിയു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമിച്ചത്. പൂവച്ചല്‍ മുളമൂട് ജങ്ഷനിലെ വീടിന് ബൈക്കിലെത്തിയെ മൂന്നംഗ ആര്‍എസ്എസ് സംഘം കല്ലെറിയുകയായിരുന്നു. ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ബൈക്കില്‍ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.


സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാള് ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാര്‍, സ്കൂട്ടര്‍ എന്നിവ ആദ്യം തകര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര, വാള് എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആര് ഉണ്ണിയുടെ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മറ്റൊരു സംഘം ആര്‍എസ്എസുകാരെത്തി ആക്രമണം തുടങ്ങി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. മുന്‍ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് പാര്‍ടി ചാല ഏരിയ സെക്രട്ടറി സുന്ദര്‍ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീട്ടില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ എത്തിയത്.
ഇതേസമയത്താണ് കളിപ്പാന്‍കുളത്തെ വാര്‍ഡ് കൌെണ്സിലര് റസിയാബീഗത്തിന്റെ വീട്ടിലും അക്രമികള്‍ കൊലവിളിയുമായെത്തിയത്. വീടിന്റെ പരിസരത്തുണ്ടായിരുന്ന ബൈക്ക് തകര്‍ത്ത സംഘം വീടിന്റെ ജനല്‍ ഗ്ളാസുകള്‍ മുഴുവന്‍ തകര്‍ത്തു. മറ്റൊരു സംഘം ആര്‍എസ്എസ് ക്രിമിനലുകള്‍ മണക്കാട്ടെ സിപിഐ എം പ്രവര്ത്തകന് ശിവരഞ്ജിത്തിന്റെ വീട്ടില്‍ കയറി. വീട്ടില്‍ ശിവരഞ്ജിത്ത് ഇല്ലാത്തതിനാല്‍ അച്ഛന് രാജനെ മര്‍ദിച്ചു. അക്രമികള്‍ മടങ്ങുംവഴി മണക്കാട് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന സിപിഐ എം പ്രവര്‍ത്തകനായ ശ്യാമിന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി. സമീപങ്ങളിലെ സിപിഐ എം പ്രവര്‍ത്തകരുടെ പല വീടുകളിലും രാത്രി ആക്രമണമുണ്ടായി.
