തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും മോഷണം

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും കള്ളൻ കയറി. പ്രിൻസിപ്പാളിന്റെ മുറിയും, പ്രധാനധ്യാപകന്റെ മുറിയുടെ വാതിലും തകർത്തിട്ടുണ്ട്. സ്‌കൂളിലെ ഹാന്റി ക്യാമറ നഷ്ടപ്പെട്ടതായാണ് വിവരം.
ഇന്നു കാലത്താണ് സംഭവം ശ്രദ്ധയിൽപെട്ടത്. മറ്റെന്തെങ്ങിലും നഷ്ടപ്പെട്ടതായി പരിശോധന നടത്തിയാലെ വ്യക്ത്മമകുകയുള്ളൂ.
പോലീസെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പ് സ്കൂളിൽ മോഷണം നടന്നിരുന്നു. അന്ന് 65000 ത്തോളം രൂപ മോഷണം നടന്നിരുന്നു. അതിന്റ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നത്.

