തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുത പോസ്റ്റില്‍ ചാരിനില്ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. തുങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നു. കോട്ടയം വെസ്റ്റ് പോലീസ് എത്തി അന്വേഷണം തുടങ്ങി.
