താഴത്തയില്‍ ശ്രീ ഭദ്രകാളി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന് ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തന്ത്രി മേപ്പാട് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന് മൂസ്സതിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച രാവിലെ കൊടിയേറി. തുടര്‍ന്ന് വൈകുന്നേരം കുട്ടിച്ചാത്തന് തിറ, ഇരട്ട തായമ്പക, കരിമരുന്ന് പ്രയോഗം, ഗുളികന് തിറ, ചാമുണ്ടി തിറ-കനലാട്ടം എന്നിവ നടന്നു.
മാര്‍ച്ച് 24ന് വെള്ളിയാഴ്ച വൈകുന്നേരം ആഘോഷവരവ്, താലപ്പൊലി എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് ഭദ്രകാളി തിറയോടെ ഉത്സവം സമാപിക്കും.
